ഒരു മനോഹരമായ ഹൊറര്‍ ത്രില്ലര്‍ പ്രതീക്ഷിക്കാവുന്ന ട്രെയിലര്‍ ആണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.വിഷ്ണു ഉണ്ണികൃഷ്ണന്‍ സാനിയ ഇയ്യപ്പന്‍ ചിത്രം കൃഷ്ണന്‍കുട്ടി പണി തുടങ്ങി സീ കേരളത്തിലൂടെ ആദ്യമായി ടെലിവിഷന്‍ പ്രീമിയര്‍ റിലീസായി എത്തിയിരിക്കുകയാണ്. ആനന്ദ് മധുസൂദനന്റെ തിരക്കഥയില്‍ സൂരജ് ടോം ആണ് ചിത്രം സംവിധാനം ചെയ്തത്. ട്രെയിലര്‍ പ്രതീക്ഷിച്ച് കാത്തിരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന അനുഭവമാണ് ചിത്രം നല്‍കിയത്. ഹൊറര്‍ പശ്ചാതലത്തെ കൂട്ടുപിടിച്ച് കഥ പറയുമ്പോള്‍ പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുകയും കൂടെ കൊണ്ടുപോവുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്വമാണ് തിരക്കഥാകൃത്തിനും സംവിധായകനുമുള്ളത്. എന്നാല്‍ പത്ത് മിനുട്ട് കൂടുമ്പോള്‍ എത്തിയ പരസ്യം തന്നെ ഈ ഒരു തുടര്‍ച്ചാ അനുഭവത്തെ തടസ്സപ്പെടുത്തിയ അനുഭവമാണ് ടെലിവിഷന്‍ റിലീസിലൂടെ ചിത്രത്തിന് സംഭവിച്ചത്.
കഥ പറുന്നതില്‍ ആദ്യ നാല്‍പ്പത്തിയഞ്ച് മിനുട്ടോളം വളരെ രസകരമായി പ്രേക്ഷകനെ കൂടെകൂട്ടിയ തിരക്കഥയ്ക്ക് പക്ഷേ കഥയുടെ മര്‍മ്മഭാഗത്തേക്ക് കടന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. കണ്ടുപഴകിയ പതിവ് സിനിമകളിലെ കഥകയിലേയ്ക്ക് സിനിമ ചുരുങ്ങിയതോടെ വയലന്‍സും ദൃശ്യങ്ങളും മാത്രം ആശ്രയിച്ച് സിനിമ തീര്‍ക്കേണ്ട ഉത്തരവാദിത്വം സംവിധായകന്റേതായി മാറുന്ന കാഴ്ച്ചയാണ് കാണാനായത്. കെട്ടഴിഞ്ഞ് പോകുന്ന കാഴ്ച്ചച്ചകള്‍ക്ക് പിറകെ പ്രേക്ഷകനെ വെറുതെ ഓടിക്കുക മാത്രമല്ല നേരത്തെ കണ്ട കാഴ്ച്ചകളുടെ ന്യായീകരണത്തിന് വീണ്ടും തിരക്കഥാകൃത്തിനും സംവിധായകനും ബുദ്ധിമുട്ടേണ്ടി വരുന്നുവെന്നതും പ്രേക്ഷകനെയാണ് അലോസരപ്പെടുത്തിയത്.
സാങ്കേതികമായ മികവ് മാത്രമാണ് ചിത്ത്രിന്റെ പ്രത്യേകതയായി തോന്നിയത്. ഛായാഗ്രഹണം നിര്‍വഹിച്ച ജിത്തു ദാമോദര്‍ ചിത്രസംയോജനം നിര്‍വഹിച്ച കിരണ്‍ദാസ്, സംഗീതം നിര്‍വ്വഹിച്ച ആനന്ദ് മധുസൂദന്‍ എന്നിവര്‍ക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ, വിജിലേഷ് തുടങ്ങിയവരെല്ലാം തന്നെ മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്. മനോഹരമായി കഥ പറഞ്ഞു തുടങ്ങിയ സംവിധായകന് ചിത്രം അവസാനിപ്പിക്കേണ്ടുന്നതെങ്ങനെയെന്നറിയാതെ ഉഴലുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകനും ഒരു പൂര്‍ണ്ണ സിനിമാഅനുഭവം കിട്ടാത്ത പ്രതീതിയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രം നല്‍കിയത്.