“ഞാൻ ബീഫ് കഴിക്കും, കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണൂ”; കൃഷ്ണ കുമാർ

','

' ); } ?>

താൻ ബീഫ് കഴിക്കുമെന്നും കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെയെന്നും നടൻ കൃഷ്ണകുമാർ. ബിജെപി ആണെങ്കിലും താൻ എല്ലാവരുമായി ഒത്ത് പോകുന്ന ആളാണെന്നും, ബഷീർ തങ്ങളും താനും അടുത്ത സുഹൃത്തുക്കളാണെന്നും കൃഷ്ണകുമാർ പറഞ്ഞു. കൂടാതെ കേരള സ്റ്റോറി ഒരു സിനിമയായിട്ട് കാണൂവെന്നും, പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടുള്ളൊരു സിനിമ സെൻസർ ബോർഡ് അം​ഗീകരിച്ചിട്ടുണ്ടെങ്കിൽ ഇഷ്ടമുള്ളവർ പോയി കാണട്ടെയെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“ബിജെപി ആണെങ്കിലും ഞാൻ എല്ലാവരുമായി ഒത്ത് പോകുന്ന ആളാണ്. ബഷീർ തങ്ങളും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ച് ബിസിനസ് ചെയ്തവരാണ്. പുള്ളിക്കുമില്ല പ്രശ്നം എനിക്കും ഇല്ല പ്രശ്നം. അദ്ദേഹം വന്നാൽ എന്റെ വീട്ടിൽ വരും. ആഹാരം കഴിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോൾ അവിടെന്ന് തരുന്ന ഭക്ഷണം ഞാനും കഴിക്കും. അടുത്ത ചോദ്യം എന്തെന്ന് അറിയാം..ബീഫ് കഴിക്കോ എന്നല്ലേ. ഞാൻ കഴിക്കും.” കൃഷ്ണ കുമാർ പറഞ്ഞു.

“കേരള സ്റ്റോറി ഒരു സിനിമയായിട്ട് കാണൂ. ഏതും സിനിമയായിട്ട് കാണുക. ഇഷ്ടമുള്ളവർ കാണുക. ഇഷ്ടമില്ലെങ്കിൽ കാണണ്ട. ഞാനതെ പറയത്തുള്ളൂ. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടുള്ളൊരു സിനിമ സെൻസർ ബോർഡ് അം​ഗീകരിച്ചിട്ടുണ്ടെങ്കിൽ ഇഷ്ടമുള്ളവർ പോയി കാണട്ടെ. കാണണ്ടാത്തവർ കാണണ്ട. സെന്ഡസർ ബോർഡ് ഏത് സിനിമയെയും അം​ഗീകരിച്ച് കഴിഞ്ഞാൽ പോയി കാണണം. താല്പര്യമുണ്ടെങ്കിൽ. എമ്പുരാൻ ഇറങ്ങിയ സമയത്ത് ഇതുപോലെ വിവാദം ഉണ്ടായിരുന്നു. എനിക്ക് കാണാൻ ആ​ഗ്രഹമില്ലായിരുന്നു ഞാൻ കണ്ടില്ല. അത് തടയണമെന്ന് ഞാൻ പറയാറില്ല. ആവിഷ്കാര സ്വാതന്ത്ര്യമാണ്”, കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.