
നടി ദിവ്യ ശ്രീധർ മോഹിനിയാട്ടത്തെ അവേഹളിച്ചെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ഭർത്താവും നടനുമായ ക്രിസ് വേണുഗോപാൽ. ഒരു നർത്തകിയാല്ലാത്ത ദിവ്യ നാൽപതാം വയസിൽ റാണിക്ക് വേണ്ടിയാണ് സമർപ്പണം പോലെ മോഹിനിയാട്ടം അവതരിപ്പിച്ചതെന്നും, മായാ മോഹിനിയിലെ പാട്ട് സീനിൽ ദിലീപേട്ടൻ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചപ്പോൾ അവഹേളനമായി ആർക്കും തോന്നിയില്ലേ? യെന്നും ക്രിസ് വേണുഗോപാൽ പ്രതികരിച്ചു. കൂടാതെ ല്യാണ സ്ഥലത്ത് പോലും വധുവരന്മാരെ സ്വീകരിക്കാൻ നിൽക്കുന്നത് മോഹിനിയാട്ടം വേഷം ധരിച്ചല്ലേയെന്നും, കമന്റിട്ട് വലിയ ആളായി എന്ന് ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഞങ്ങൾ ആരും വലിയ കലാകാരന്മാരല്ല. ദിവ്യ ഒരു നർത്തകിയുമല്ല. ആറോ ഏഴോ ക്ലാസുകൾ മാത്രമെ അവൾക്ക് കിട്ടിയുള്ളൂ. ഉള്ളത് വെച്ച് പഠിച്ച് മാക്സിമം പ്രാക്ടീസ് ചെയ്ത് എനിക്ക് വേണ്ടിയും ഭഗവാന് വേണ്ടിയുമാണ് നാൽപതാം വയസിൽ സമർപ്പണം പോലെ അവൾ നൃത്തം അവതരിപ്പിച്ചത്. അവിടെ അത് കണ്ടവർക്ക് ആർക്കും പ്രശ്നമില്ല. യുട്യൂബേഴ്സ് വന്ന് വീഡിയോ എടുത്തിരുന്നു. ശേഷം ചില ഭാഗങ്ങൾ കട്ട് ചെയ്ത് സ്പീഡ് കൂട്ടി വേറെ പാട്ടിട്ട് അപ്ലോഡ് ചെയ്തു. മോഹിനിയാട്ടത്തിനെ അവഹേളിച്ചു എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ എത്തി.” ക്രിസ് വേണുഗോപാൽ പറഞ്ഞു.
“കല എന്താണെന്ന് എനിക്ക് നന്നായി അറിയാം. ദിവ്യ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചു എന്നതായിരുന്നു എല്ലാവരുടേയും പ്രശ്നം. അങ്ങനെ എങ്കിൽ മായാ മോഹിനിയിലെ പാട്ട് സീനിൽ ദിലീപേട്ടൻ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചപ്പോൾ അവഹേളനമായി ആർക്കും തോന്നിയില്ലേ? അപ്പോഴൊന്നും ഗുരുക്കന്മാർക്ക് പൊള്ളിയില്ല. കല്യാണ സ്ഥലത്ത് പോലും വധുവരന്മാരെ സ്വീകരിക്കാൻ നിൽക്കുന്നത് മോഹിനിയാട്ടം വേഷം ധരിച്ചല്ലേ?. കമന്റിട്ട് വലിയ ആളായി എന്ന് ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല. അവരുടെ രോഗമാണത്.” ക്രിസ് വേണുഗോപാൽ കൂട്ടിച്ചേർത്തു.