പോസ്റ്റര്‍ കണ്ട് കണ്ണ് നിറഞ്ഞ് കെപിഎസി ലളിത

','

' ); } ?>

മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു സംവിധാനം ചെയ്ത ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. കെപിഎസി ലളിതയായിരുന്നു മോഹന്‍ലാലിന്റെ അമ്മയായി ചിത്രത്തില്‍ വേഷമിട്ടത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കെപിഎസി ലളിതയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു പോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഈ പോസ്റ്റര്‍ കണ്ട് കെപിഎസി ലളിത തങ്ങള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശം പങ്കുവച്ചിരിക്കുകയാണ് സംവിധായകരായ ജിബിയും ജോജുവും. പോസ്റ്റര്‍ കണ്ട് കണ്ണു നിറഞ്ഞു പോയെന്നും മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുവരെയും ഇങ്ങനെ ഒരു പോസ്റ്റര്‍ കണ്ടിട്ടില്ലെന്നും കെപിഎസി ലളിത അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സംവിധായകര്‍ ഈ കാര്യം പങ്കുവെച്ചത്.

ജിബി ജോജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റര്‍ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോള്‍ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നല്‍കിയ വാക്കുകള്‍ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു.

ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകള്‍ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാര്‍ക്കുമായി ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

കെപിഎസി ലളിത പങ്കുവച്ച വാട്‌സാപ്പ് സന്ദേശം

ജിബൂ.. ജോജു.. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. കാരണം മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുവരെ ഇങ്ങനെ ഒരു പോസ്റ്റര്‍ കണ്ടിട്ടില്ല… അതിന് അവസരം തന്ന നിങ്ങളോടുള്ള എന്റെ കടപ്പാട് എന്റെ മരണംവരെ കാണും… നമുക്ക് കഴിവ് മാത്രം ദൈവം തന്നാല്‍ പോര .അത് ഉപയോഗിക്കാന്‍ മനസുള്ളവരേം… ഇങ്ങോട്ട് അയക്കണം