നടി കോവൈ സരളയും കമല്‍ഹാസനൊപ്പം

തെന്നിന്ത്യന്‍ നടി കോവൈ സരള കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടില്‍ ചേര്‍ന്നു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി മക്കള്‍ നീതി മയ്യം ഓഫീസില്‍ നടന്ന ചടങ്ങില്‍വെച്ച് കമല്‍ഹാസന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

മക്കള്‍ നീതി മയ്യം സമൂഹത്തില്‍ മാറ്റം കൊണ്ടുവരും. സിനിമാനടന്‍മാര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല പ്രവണതയാണ്. വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീ നടന്‍മാര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മറ്റാരേക്കാളും ഉള്‍ക്കൊള്ളാനും സങ്കടങ്ങള്‍ കാണാനും പറ്റും. കമല്‍ഹാസന്റെ പാര്‍ട്ടിയെ ഇഷ്ടപ്പെടുന്നതും ഇതുകൊണ്ടാണെന്നും കോവൈ സരള വ്യക്തമാക്കി.

കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് കോവൈ സരള. കുഞ്ചാക്കോബോബന്‍-ശാലിനി ജോഡികള്‍ അഭിനയിച്ച നിറത്തിലൂടെയാണ് മലയാളത്തില്‍ താരം ശ്രദ്ധേയയാകുന്നത്. കോവൈ സരളയെ കൂടാതെ നടിമാരായ ശ്രീപ്രിയ, കമിലനാസര്‍ എന്നിവരും മക്കള്‍ നീതി മയ്യത്തിലെ അംഗങ്ങളാണ്.