കോടതി സമക്ഷം ബാലന്‍ വക്കീല്‍ ആദ്യ ടീസര്‍ നാളെ….

','

' ); } ?>

2018ലെ ‘കമ്മാര സംഭവം’ എന്ന ചിത്രത്തിന് ശേഷം ജനപ്രിയ നടന്‍ ദിലീപ് നായക വേഷത്തിലെത്തുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ പുറത്തിറങ്ങും. ദിലീപ് തന്നെയാണ് ഈ വാര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയെത്തി പ്രേക്ഷകരെ അറിയിച്ചത്. ട്രെയ്‌ലര്‍ നാളെ വൈകുന്നേരത്തോടെ തന്റെ ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, അക്കൗണ്ടുകളിലൂടെ താരം പുറത്ത് വിടും. ബി ഉണ്ണിക്കൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വിയകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ടു കണ്‍ട്രീസ് എന്ന ചിത്രത്തിന് ശേഷം മംത മോഹന്‍ദാസും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജി പണിക്കര്‍, പ്രിയ ആനന്ദ്, സൈജു കുറുപ്പ്, ദിനേഷ് പണിക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ദിലീപ് തന്റെ പേജിലൂടെ പങ്കുവെച്ച വീഡിയോ താഴെ….