Skip to content
celluloid

celluloid

Film Magazine

  • HOME
  • MOVIE UPDATES
  • MAGAZINE
  • GALLERY
  • VIDEOS
    • LOCATION
    • DIRECTOR’S VOICE
    • STAR CHAT
    • SONGS
    • TRAILERS
    • NEW FACE
    • MOVIE REVIEWS
  • ABOUT
  • Home
  • VIDEOS
  • STAR CHAT
  • കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിനെ നേരെ വെടിവെപ്പ് ; കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു..
MAIN STORY STAR CHAT TOP STORY

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിനെ നേരെ വെടിവെപ്പ് ; കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു..

March 5, 2019
Celluloid Magazine
','

' ); } ?>

കൊച്ചിയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം നടന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മുംബൈ അധോലോക നേതാവ് രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.

ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള റിപ്പോര്‍ട്ടില്‍ ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍ത്ത തിരിച്ചറിയാത്ത രണ്ടുപേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെനഗലില്‍ പിടിയിലായ ഇയാളെ രാജ്യത്തെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ വെച്ച് നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി മാധ്യമങ്ങളെ അറിയിച്ചിരുന്നു. കൃത്യത്തിന് പിന്നില്‍ രവി പൂജാരി തന്നെയാണ് തെളിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം തയാറാക്കിയത്.

അന്വേഷണം തുടരുകയാണെന്നും നിര്‍ണായക ഘട്ടിലാണെന്നും വെടിയുതിര്‍ത്തവരെയും ഗൂഡാലോചനയില്‍ പങ്കെടുത്ത മറ്റുളളവരെയും കണ്ടെത്താനുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നടി ലീന മരിയ പോളില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിര്‍ത്തതെന്നുമാണ് കണ്ടെത്തല്‍.

കൃത്യത്തിന് പിന്നില്‍ താനെന്ന് അവകാശപ്പെട്ട് ഏഷ്യാനറ്റ് ന്യൂസിന് ലഭിച്ച രവി പൂജാരിയുടെ ഫോണ്‍ കോളുകളടക്കം കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജോസി ചെറിയാന്‍ തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് ഇന്ന് കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിക്കുക.

Post Views: 393
Tags: kochi actress beauty parlor firing shooting, kochi beauty parlor gun firing case first charge sheet submitted, kochi beauty parlor shooting case charge sheet submitted at court, ravi poojari main criminal at kochi shooting case', ravi poojari underworld criminal

Post navigation

പ്രധാനമന്ത്രിയുടെ ജീവചരിത്ര സിനിമക്ക് വേണ്ടി ഗോധ്ര സംഭവം പുനരാവിഷ്‌കരിച്ചത് വിവാദത്തില്‍..
നീണ്ട ഇടവേളക്ക് ശേഷം സൂപ്പര്‍ താരം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്..
Copyright © 2026 celluloid
Theme by: Theme Horse
Proudly Powered by: WordPress