
വിജയ് ദേവരകൊണ്ട ചിത്രം “കിങ്‌ഡ”ത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട് പുറത്ത്. ആദ്യ ദിനം 0 ലക്ഷം കളക്ഷൻ നേടിയെന്നാണ് ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. ആഗോള തലത്തിൽ നിന്നും 15 കോടിയാണ് പ്രീ സെയിൽ വഴി നേടിയത്. തെലുങ്കിലെ ടൈർ 2 താരങ്ങളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ആണിത്.
വിജയ് ദേവരകൊണ്ടയുടെ കംബാക്ക് ആണ് സിനിമ എന്നാണ് അഭിപ്രായങ്ങൾ. സിനിമയുടെ തമിഴ് പതിപ്പിനും നല്ല അഭിപ്രായങ്ങളാണ് വരുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.
അനിരുദ്ധിന്റെ മ്യൂസിക്കിനും പശ്ചാത്തലസംഗീതത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ഇന്റെർവെല്ലിനോട് അടുക്കുമ്പോൾ അദ്ദേഹം ഗംഭീര മ്യൂസിക് ആണ് ചെയ്തിരിക്കുന്നതെന്നാണ് കമന്റുകൾ. സിനിമയുടെ രണ്ടാം പകുതിയേക്കാൾ ആദ്യ പകുതി മികച്ച് നിൽക്കുന്നുണ്ടെന്നാണ് കൂടുതലും വരുന്ന അഭിപ്രായങ്ങൾ. എക്സിലൂടെയാണ് പ്രേക്ഷകരുടെ പ്രതികരണം.
ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഗൗതം തന്നൂരിയാണ് ചിത്രത്തിൻറെ സംവിധായകൻ. മലയാളിയായ വെങ്കിടേഷാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്തിരിക്കുന്നത്. 17 കോടിയുമായി നാനി ചിത്രം ഹിറ്റ് 3 ആണ് മുന്നിൽ.