ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകുന്നു.കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്നാണ് ചിത്രത്തിന്റെ പേര്. ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. പുതുമുഖ താരമായിരിക്കും ടൊവിനോയുടെ നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒരു പ്രണയ ചിത്രമായിരിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഷേഡ്യൂളുകളിലായി ചിത്രം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ചിത്രത്തിന്റെ വളരെ ചെറിയൊരു ഷെഡ്യൂള്‍ ദിയോ, ദാമന്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദ ഓസ്കാര്‍ ഗോസ് ടു, ലൂസിഫര്‍, ഒരു കുപ്രസിദ്ധ പയ്യന്, മാരി 2, കല്‍ക്കി, എന്നിവയാണ് ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.