‘പാരാകെ പടരാമേ’…കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സിലെ ഗാനം കാണാം

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ടൊവിനോയും അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ് പുറത്തിറങ്ങിയത്. വിനായക് ശശികുമാറും നിഷാ നായരും ചേര്‍ന്ന രചന നടത്തിയ ഗാനത്തിന് സൂരജ് എസ് കുറുപ്പാണ് സംഗീതം നല്‍കിയത്. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്, പ്രണവ്യാ ദാസ് എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്.

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, ടൊവിനോ തോമസ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുമ്പോള്‍ സുഷിന്‍ ശ്യാം ആണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.