ദൂരങ്ങള്‍ താണ്ടി ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’

ടൊവിനോ തോമസ് നായകനായെത്തിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ജനപ്രീതി നേടുകയാണ്. തിരുവോണനാളില്‍ ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.ഒണത്തിന് മലയാളിക്ക് വീട്ടില്‍ സമ്മാനിച്ച ഓണസദ്യയായി.

ഫീല്‍ ഗുഡ് ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന സിനിമ ,ഏതു തരം പ്രേക്ഷകനും കണ്ടിരിക്കാം.ജോസ് മോന്‍ എന്ന ഒരു സാധാരണക്കരനായാണ് ടൊവിനോ എത്തുന്നത് .സിനിമയുടെ തുടക്കത്തില്‍ തന്നെ ജോസ് മോന്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി മനസിലാക്കിതരന്നുണ്ട്.വീട്ടിലുണ്ടാകുന്ന സാമ്പത്തിക പ്രശ്ന്നങ്ങളും അതിനോടൊപ്പം ആച്ഛന്റെ സമ്പാദ്യമായ ബുളളറ്റും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ജോസ് മോനും.സിനിമയില്‍ നായികയി എത്തുന്നത് ഇന്ത്യ ജാര്‍വിസ് ആണ്. കാത്തി എന്ന കഥാപാത്രമായി നായിക എത്തുന്നതോടെ സിനിമയുടെ മൂഡ് മാറി തുടങ്ങും.ബുളളറ്റില്‍ ഇന്ത്യ ചുറ്റി സഞ്ചരിക്കാന്‍ പോകുന്ന അവര്‍ക്കിയില്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ അത് അവരുടെ കാഴ്ച്ചപ്പാടിലും ജീവത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത്.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക വ്യത്യാസങ്ങള്‍ ഇതൊക്കെ സിനിമയുടെ പല ഭാഗങ്ങളിലായി തുറന്നു കാട്ടുന്നുണ്ട്.യാത്രയെ ഇഷ്ടപ്പെടുന്നവര്‍ക്കായി നിരവധി സ്ഥലങ്ങള്‍ കാണിച്ചുതരുന്നുണ്ട് സിനിമ.ചെറുതായി രാഷ്ട്രിയം പറയാന്‍ ചില ഭാഗളില്‍ മുതിരുന്നുണ്ടെങ്കിലും വളരെ ഹാസ്യ രൂപേണെയാണ് അവതരിപ്പിച്ചിരിക്കുന്നത്.കഥ പ്രെഡിക്ടബില്‍ ആണെങ്കില്‍ പോലും കണ്ടിരിക്കാവുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ്.യാത്ര തുടങ്ങുമ്പോള്‍ തന്നെ വണ്ടിയെവിടെയെത്തുമെന്ന് അറിയാമെങ്കിലും സിനിയുടെ ഛായഗ്രഹണവും സാങ്കേതിക വശങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.

അന്റോ ജോസഫ് ആണ് സിനിമയുടെ നിര്‍മ്മാതാവ്.സംവിധാനം ജിയോജോണ്‍.ജോജു ജോര്‍ജ്,ബേസില്‍ ജോസഫ്,സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.