ബോളിവുഡ് താരം കിയാര അദ്വാനി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കിയാര ലൈവായി തന്റെ നീളന്‍ മുടി തോളൊപ്പം മുറിച്ചുകളയുന്ന വീഡിയോയാണ് പങ്കുവെച്ചത്. തിരക്കേറിയ തന്റെ ജീവിതരീതി കാരണം മുടിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് കിയാര മുടി മുറിച്ചത്. ‘മുടി ശരിയായി പരിപാലിക്കാത്തത് കാരണം അത് മുറിച്ചുകളയുന്നതാണ് നല്ല മാര്‍ഗ്ഗം എന്ന് കരുതി’യെന്ന ക്യാപ്ഷന്‍ നല്‍കിയാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കിയാരയുടെ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. നടിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചാണ് കൂടുതല്‍ പേരും എത്തുന്നതെങ്കിലും താരം യഥാര്‍ത്ഥത്തില്‍ മുടി മുറിച്ചോ എന്ന് സംശയിക്കുന്നവരും കുറവല്ല.
ലൈവായി മുടിമുറിച്ച് ബോളിവുഡ് താരം കിയാര അദ്വാനി, വീഡിയോ വൈറല്‍
','' );
}
?>