‘ഖോ ഖോ’ട്രെയിലര്‍ കാണാം

രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോര്‍ട്സ് ചിത്രം ‘ഖോ ഖോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.നിരവധി താരങ്ങളാണ് ട്രെയിലര്‍ പങ്കുവെച്ചിരിക്കുന്നത്.

രജീഷ വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. രജീഷയുടെ മികച്ച പ്രകടനം തന്നെ ട്രെയിലര്‍ നല്‍കിന്ന പ്രതീക്ഷ.ചിത്രം ഏപ്രില്‍ 14നാണ് തീയറ്ററില്‍ എത്തുന്നത്.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ‘ഒറ്റമുറി വെളിച്ചം’ ഒരുക്കിയ രാഹുല്‍ റിജി നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടോബിന്‍ തോമസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

‘വരത്തന്‍’, ‘ഡാകിനി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മമിത ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.’ചിത്രത്തിനായി 15 അംഗ ഖോ ഖോ ടീമിനെ ഞങ്ങള്‍ ഒരുക്കി. അതില്‍ 14 പേരും യഥാര്‍ത്ഥത്തില്‍ ഖോ ഖോ പ്ലയേഴ്സ് ആണ്.കൊല്ലം മണ്‍റോ തുരുത്തിലും ഭാഗങ്ങളിലുമായാണ് ‘ഖോ ഖോ’ യുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.