പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്റെ ടീസര്‍ പുറത്തുവിട്ടു.ജനുവരി 8ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസര്‍ ലീക്ക് ആയതോടെ പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍.പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ടീസര്‍ വൈറലായി.12 മണിക്കൂര്‍ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാരാണ് ടീസര്‍ കണ്ടത്.
നായകനായി യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറില്‍ എത്തുന്നുണ്ട്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.