കോലാറിലെ സ്വര്‍ണഖനിയുടെ കഥപറആയുന്ന കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം ഏപ്രില്‍ ചിത്രീകരണം ആരംഭിക്കും. യുവതാരം യഷ് തന്നെ രണ്ടാം ഭാഗത്തില്‍ നായകനായി എത്തുമ്പോള്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.
ബോക്‌സ് ഓഫീസില്‍ ഏറെ വിജയം കൈവരിച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കെ ജി എഫ് ചാപ്റ്റര്‍ 1. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലേക്ക് കൂടുതല്‍ ബോളിവുഡ് താരങ്ങളെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങളിലാണ് നിര്‍മ്മാതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട്.കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.