ഫഹദിന്റെ അയമ്‌നം സിദ്ധാര്‍ത്ഥനെ ഓര്‍മ്മിപ്പിച്ച് എല്‍കെജിയിലെ ഗാനം

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു ഒരു ഇന്ത്യന്‍ പ്രണയ കഥ. ചിത്രത്തിലെ ‘വാളെടുക്കേണം’ എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തോട് സാമ്യം തോന്നുന്ന ഒരു തമിഴ് ഗാനമാണ് ശ്രദ്ധേയമാകുന്നത്. ‘എല്‍കെജി’ എന്ന തമിഴ് ചിത്രത്തിലേതാണ് ഈ ഗാനം. ഇന്ത്യന്‍ പ്രണയകഥയിലെ ഗാനത്തിലെ അതേ രംഗങ്ങള്‍ തന്നെയാണ് എല്‍കെജി എന്ന സിനിമയിലെ ഗാനരംഗത്തും ഉള്ളത്. തമിഴകത്ത് വന്‍ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നത്. ആര്‍ ജെ ബാലാജിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയത്. കെ ആര്‍ പ്രഭുവാണ് എല്‍കെജിയുടെ സംവിധായകന്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായെത്തിയത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കിയ എല്‍കെജി ബോക്‌സ് ഓഫീസില്‍നിന്നും മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

ഗാനം കാണാം..