മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്ന് കേശു ഈ വീടിന്റെ നാഥന്റെ അണിയറ പ്രവര്‍ത്തകര്‍. ദിലീപിന്റെയും ഉര്‍വശിയുടെയും വിവാഹവാര്‍ഷികാഘോഷത്തിന്റെ ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്. സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്, നസ്ലിന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കൊല്ലം സുധി, നന്ദു പൊതുവാള്, വൈഷ്ണവി, അനുശ്രീ, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.