തീയേറ്ററിൽ കയ്യടി നേടി കേസരി ചാപ്റ്റർ 2 : അക്ഷയ്കുമാറിന്റെ തിരിച്ചുവരവെന്ന് ആരാധകർ

','

' ); } ?>

അക്ഷയ് കുമാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘കേസരി ചാപ്റ്റർ 2’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടുന്നു. ചിത്രം ആദ്യ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 149.99K ടിക്കറ്റുകൾ വിറ്റഴിച്ച് അക്ഷയ് കുമാറിന്റെ മുൻ ചിത്രമായ സ്കൈ ഫോഴ്‌സ്നെ മറികടന്നിരിക്കുകയാണ്. അഭിഭാഷക വേഷത്തിലാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തിയത് . കൂടാതെ മാധവനും അനന്യ പാണ്ഡെയും കൈകാര്യം ചെയ്ത വേഷങ്ങൾക്കും മികച്ച പ്രതികരണമാണ് നേടുന്നത്.

1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെയും അതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് ബാരിസ്റ്റർ സി. ശങ്കരൻ നായർ നടത്തിയ നിയമപര പോരാട്ടങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത് കരൺ സിംഗ് ത്യാഗിയാണ് ചിത്രത്തിന്റെ സംവിധാനം. ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, വിജയ്‌യുടെ റീ റിലീസ് ചിത്രം സച്ചിൻ, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളെ ‘കേസരി 2’ ആദ്യദിനത്തിൽ തന്നെ പിന്തള്ളിയിട്ടുണ്ട്. ചിത്രം കണ്ട പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

ആറ് വർഷങ്ങൾക്ക് ശേഷം ‘കേസരി’യുടെ തുടർച്ചയായെത്തുന്ന ചിത്രത്തിന് മികച്ച തിരക്കഥയും സംഗീതവും ഉണ്ട്. തിരക്കഥ എഴുതിയത് അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി എന്നിവർ ചേർന്നാണ്. സംഗീതം ശാശ്വത് സച്ച്ദേവിന്റെതാണ്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവർ ചേർന്നാണ് നിർമ്മാണം.
.