അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചരിത്ര സിനിമ ‘കേസരി’ യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ‘അവിശ്വസനീയമായ ഒരു സത്യകഥ’ എന്നാണ് ‘കേസരി’ വിശേഷിപ്പിക്കപ്പെടുന്നത്. സാരാഗഡി യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്ഗാന്‍ പട്ടാളക്കാരോട് പോരാടിയ ഹവില്‍ദാര്‍ ഇഷാര്‍ സിംഗായാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. 1897ലാണ് പതിനായിരത്തോളം അഫ്ഗാന്‍ പോരാളികളോട് 21 സിഖ് സൈനികര്‍ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്.
പ്രശസ്ത പഞ്ചാബി സംവിധായകനായ അനുരാഗ് സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ജോഹറുടെ ധര്‍മ്മ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 21ന് ചിത്രം റിലീസിനെത്തും.