കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

','

' ); } ?>

കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുടെ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു കരള്‍ രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കെപിസി ലളിതയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കര്യം തീരുമാനമായത്. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത.

കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുടെ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുര്‍ന്ന് കെപിഎസി ലളിതയെ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പത്ത് ദിവസത്തിന് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരത്തിന്റേതായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്‌

കെ.പി.എ.സി.യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. 1978 ല്‍ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു. അതിനു ഒരു ഇടവേളക്കു ശേഷം 1983 ല്‍ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തില്‍ അഭിനയിച്ചു.