യൂണിസെഫിൻ്റെ കുട്ടികളുടെ അവകാശങ്ങളുടെ വക്താവായി കീർത്തി സുരേഷ്; യൂണിസെഫിൻ്റെ ഭാഗമായതിൽ അഭിമാനമെന്ന് കീർത്തി

','

' ); } ?>

യൂണിസെഫിൻ്റെ കുട്ടികളുടെ അവകാശങ്ങളുടെ വക്താവായി തിരഞ്ഞെടുക്കപ്പെട്ട് നടി കീർത്തി സുരേഷ്. യൂണിസെഫിൻ്റെ ഭാഗമായതിൽ വളരെയധികം അഭിമാനമുണ്ടെന്ന് കീർത്തി സുരേഷ് പറഞ്ഞു.

“കുട്ടികൾ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തവും ഏറ്റവും വലിയ പ്രതീക്ഷയുമാണ്. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് കുട്ടികൾക്ക് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അടിത്തറ പാകുന്നത് സ്നേഹപൂർണ്ണമായ പരിചരണമാണെന്ന് വിശ്വസിക്കുന്നു. ജീവിത പശ്ചാത്തലം പരിഗണിക്കാതെ ഓരോ കുട്ടിക്കും വളരാൻ കഴിയുന്ന തരത്തിൽ ബോധവത്കരണം നടത്താനും പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാനും യൂണിസെഫ് ഇന്ത്യയുമായി കൈകോർക്കുന്നതിൽ അഭിമാനമുണ്ട്.” കീർത്തി സുരേഷ് പറഞ്ഞു.

“മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്ത‌ കീർത്തിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ട്. പ്രേക്ഷകരുമായുള്ള കീർത്തിയുടെ ആഴത്തിലുള്ള ബന്ധം കുട്ടികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി വാദിക്കാൻ ശക്തമായ ഒരു വേദി ഒരുക്കുന്നു. ഇന്ത്യയുടെ സെലിബ്രിറ്റി പ്രതിനിധി എന്ന നിലയിൽ ഓരോ കുട്ടിയുടേയും യുവാക്കളുടേയും സ്വപ്‌നങ്ങൾ നിറവേറ്റുക എന്ന യൂണിസെഫിൻ്റെ ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് കീർത്തിയുടെ പങ്കാളിത്തം.” യൂണിസെഫ് ഇന്ത്യയുടെ പ്രതിനിധി സിന്തിയ മെക്കാഫ്രി പറഞ്ഞു.

ദേശീയ പുരസ്ക്‌കാര ജേതാവും ഇന്ത്യൻ സിനിമാതാരവുമാണ് കീർത്തി സുരേഷ്. ‘ഉപ്പ് കര്‍പ്പൂരം’ എന്ന ചിത്രത്തില്‍ അവസാനമായി അഭിനയിച്ച കീര്‍ത്തി, അടുത്തതായി രാധിക ശരത്കുമാര്‍, സുനില്‍, റെഡിന്‍ കിംഗ്‌സ്‌ലി എന്നിവര്‍ക്കൊപ്പം ‘റിവോള്‍വര്‍ റിറ്റ’ എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രം നവംബര്‍ 28- ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.