എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ പഴയകാല നടി സാവിത്രിയാകുന്നു. ഈ വര്‍ഷം തുടക്കത്തില്‍ കീര്‍ത്തി സുരേഷും ‘മഹാനദി’ എന്ന ചിത്രത്തില്‍ സാവിത്രിയെ അവതരിപ്പിക്കുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
രണ്ടു ഭാഗമായാണ് എന്‍ടിആറിന്റെ ജീവിതചരിത്ര ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന് ‘കഥാനായകുഡു’ എന്നും രണ്ടാം ഭാഗത്തിന് ‘മഹാനായകുഡു’ എന്നുമാണ് പേരിട്ടിരിക്കുന്നത്. ആദ്യഭാഗം 2019 ജനുവരി 9 ന് റിലീസിനെത്തും. രണ്ടാം ഭാഗം 2020 ജനുവരി 26 നാണ് റിലീസ്. എന്‍ടിആറിന്റെ ജീവിതത്തെ കുറിച്ചും നേട്ടങ്ങളെ കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്.
അച്ഛന്റെ വേഷത്തില്‍ മകന്‍ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ എന്‍ടിആറിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ബാലകൃഷ്ണയാണ്. ബാലകൃഷ്ണ തന്നെയാണ് എന്‍ബികെ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യാ ബാലന്‍, സുമന്ത്, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.