ഓണ്‍ലൈന്‍ കരാട്ടെ പഠനവുമായി ബാബു ആന്റണി

സ്വയം ആരോഗ്യവാനും സന്തുഷ്ടനുമായിരിക്കുകയെന്ന് പറഞ്ഞുകൊണ്ടാണ് ബാബു ആന്റണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാബു ആന്റണിയുടെ കുറിപ്പില്‍ നിന്ന്…’ആരോഗ്യകരമായ ശരീരം, മനസ്സ്, ആത്മാവ് എന്നിവയിലേക്കുള്ള ഒരു നല്ല പാതയാണ് ആയോധനകല. എന്റെ ആണ്‍കുട്ടികളായ ആര്‍തറിനെയും അലക്‌സിനെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീട്ടില്‍ പരിശീലിപ്പിക്കുന്നു’.

മുന്‍പും ഇത്തരം വീഡിയോകള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഓണ്‍ലൈനായി കരാട്ടെ പഠിപ്പിക്കുന്ന വെബ്‌സൈറ്റും അദ്ദേഹത്തിന്റെതായുണ്ട്. ബാബു ആന്റണിയെ നായകനാക്കിയുള്ള പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണിനിയെന്ന് നേരത്തെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു. ഏറെ മുന്‍പ് തന്നെ ഒമര്‍ പ്രഖ്യാപിച്ച ചിത്രമാണിത്. ഇപ്പോഴെന്തായാലും ചിത്രത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റ്. തന്റെ ചിത്രങ്ങളിലെ നായകരെല്ലാം പുതുമുഖങ്ങളായിരുന്നു എന്നും ചിത്രങ്ങളെല്ലാം സാമ്പത്തിക നഷ്ടം വരുത്താത്തതാണെന്നും ചൂണ്ടികാണിച്ചു കൊണ്ടായിരുന്നുഒമര്‍ ഒമര്‍ ലുലു ചിത്രത്തെ കുറിച്ച് പറഞ്ഞത്.