ആട്-3 ക്ക് വേണ്ടി കൈകോർത്ത് കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും

','

' ); } ?>

ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നു നിർമ്മിക്കും.
മലയാളത്തിലെ ജനപ്രിയരായ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽമുടക്കിൽ നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമായിരിക്കും ചിത്രത്തിന്റേത്.

മമ്മൂട്ടി നായകനായ മാമാങ്കമാണ് കാവ്യാ ഫിലിംസിന്റെ ആദ്യത്തെ ചിത്രം. പിന്നീട് രണ്ടായിരത്തി പതിനെട്ട്, മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുകയുണ്ടായി.

ഇപ്പോൾ മലമ്പുഴയിലാണ് ആട്-3 യുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, എന്ന, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം – അഖിൽ ജോർജ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം – അനീസ് നാടോടി. മേക്കപ്പ് – റോണക്സ് സേവ്യർ – കോസ്റ്റ്യും – ഡിസൈൻ- സ്റ്റെഫി സേവ്യർ – സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്. എക്സിക്കുട്ടീവ്പ്രൊ ഡ്യൂസർ – വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. പ്രൊഡക്ഷൻ കൺട്രോളർ – ഷിങ്ങു ജി. സുശീലൻ. വാഴൂർ ജോസ്.

 

 

.