വിദ്യാ ബാലന് പ്രധാന വേഷത്തില്‍ എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമായ തുമാരി സുലുവിന്റെ തമിഴ് റീമേക്ക് കാട്രിന്‍ മൊഴി നവംബര്‍ 16 ന് പ്രദര്‍ശനത്തിന് എത്തും. ജ്യോതികയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാധ മോഹനാണ് ചിത്രം സംവിധാനം ചെയുന്നത്.
ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത് വിഥാര്ത്ഥാണ്. നടി ലക്ഷ്മി മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രംകൂടിയാണ് കാട്രിന്‍ മൊഴി. റേഡിയോ ചാനലിന്റെ മേധാവിയായാണ് ലക്ഷ്മി മഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.കാട്രിന്‍ മൊഴിയില്‍ വിജയലക്ഷ്മി എന്ന വീട്ടമ്മയായിട്ടാണ് ജ്യോതിക എത്തുന്നത്.
ചിത്രത്തില്‍ ഭാസ്കര്‍, മനോബാല, മോഹന്‍ റാം, ഉമ പദ്മനാഭന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേഷ് മുത്തുസ്വാമിയാണ് കാട്രിന്‍ മൊഴിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് സംവിധായകന് രാധാമോഹനൊപ്പം ജ്യോതിക സിനിമ ചെയ്യുന്നത്. എ.എച്ച്. കാഷിഫാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യമിറങ്ങിയ സംവിധായകന് ബാലയുടെ നാച്ചിയര്‍ എന്ന ചിത്രത്തിന് ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രമാണിത്.