പരിയേറും പെരുമാള്‍ ജോഡികള്‍ക്കൊപ്പം നരേന്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നു

കൈദിയുടെവിജയത്തിന് ശേഷം നരേന്‍, പരിയേറും പെരുമാളിലെ ഹിറ്റ് ജോഡികളായ കതിര്‍-ആനന്ദി എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം പ്രഖ്യാപിച്ചു. സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മലയാളികളായ ലവനും കുശനുമാണ്.AAAR പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം.ത്രില്ലര്‍ സ്വഭാവമുള്ള സിനിമ അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കും.