ജംഗിള്‍ ബുക്ക് സാങ്കേതികവിദ്യയുമായി ‘കത്തനാര്‍’

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയുമായി കത്തനാര്‍ എത്തുന്നു. നടന്‍ ജയസൂര്യ തന്നെയാണ ഈ സാങ്കേതികവിദ്യയെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന സിനിമയാണ് കത്തനാര്‍. പ്രീപ്രൊഡകഷ ജോലികള്‍ ആരംഭിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചു. നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാരെന്നും താരം പറയുന്നു.ഏഴുഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കത്തനാര്‍. താരത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ‘കത്തനാര്‍’ പ്രീപ്രൊഡകഷ ജോലികള്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ ഞങ്ങള്‍ അതീവ കൃതാര്‍ത്ഥരാണ്. പൂര്‍ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാര്‍. ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും.