കാര്‍ത്തിക് നരേന്റെ ‘നരകാസുരന്‍’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തമിഴ് സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്‍ത്തിക് നരേന്റെ ചിത്രം’നരകാസുരന്‍’ റിലീസ് പ്രഖ്യാപിച്ചു.ചിത്രം സോണി ലിവില്‍ ഓഗസ്റ്റ് 13നാണ് റിലീസ് ചെയ്യുന്നത്.ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രമാണ് നരകാസുരന്‍. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രയമാണ് ലഭിച്ചത്.

ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ചിത്രമാണ് നരകാസുരന്‍ .ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.സുന്ദീപ് കിഷന്‍, ആത്മിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റോണ്‍ എഥാന്‍ യൊഹാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങള്‍ ഉണ്ടായിരുന്നു. സംവിധായകന്‍ ഗൗതം മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്സായിരുന്നു ആരംഭത്തില്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരുന്നത് . എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണം ഉയരുകയും നിര്‍മ്മാണത്തില്‍ നിന്നും ഗൗതം മേനോനെ കാര്‍ത്തിക് ഒഴിവാക്കുകയും ചെയ്തു. വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളാണ് ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്.തമിഴ് ചിത്രങ്ങളായ കര്‍ണ്ണന്‍ മുതല്‍ കുട്ട്ി സ്റ്റോറി,ജഗമെ തന്തിരം തുടങ്ങിയ ചിത്രങ്ങളൊക്കെ റിലീസ് ചെയ്തു കഴിഞ്ഞു.തമിഴ് ആന്തോളജി ചിത്രമായ നവരസ റിലീസിനൊരുങ്ങുകയാണ്.നവരസ നെറ്റ്ഫ്ലിക്സിലൂടെ ആഗസ്റ്റ് 6 പ്രേക്ഷകരിലെത്തും.സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് നവരസ. 9 സംവിധായകര്‍, 9 കഥകള്‍, 9 രസങ്ങള്‍.ചിത്രത്തിന്റെ റിലീസ് തീയതി അടക്കമാണ് ടീസര്‍ പുറത്ത് വിട്ടിരുന്നു.ആന്തോളജി ചിത്രത്തിലെ ഒന്‍പത് കഥകളിലെയും പ്രധാന താരങ്ങള്‍ വഹിക്കുന്ന ഇമോഷന്‍സിലൂടെയാണ് ടീസര്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്ഒന്‍പത് രസങ്ങളെ അടിസ്ഥാനമാക്കി ഒന്‍പത് കഥകള്‍ ഒന്‍പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്.