‘ആദിവാസി’ ക്ക് ശേഷം ‘കരിന്തല’ വിജീഷ് മണിയുടെ പുതിയ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു

 

‘ആദിവാസി’ എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരിന്തല’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൂക്കുതല കണ്ണെക്കാവില്‍ മോഹന്‍ജി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച ചിത്രം ‘കരിങ്കാളി’കളെ പ്രമേയമാക്കിയാണ് ഒരുക്കുന്നത്.

ഉത്സവങ്ങളില്‍ ഏറെ ആശ്ചര്യത്തോടെ കാണുന്ന ഒരു അനുഷ്ഠാനകലയാണ് ‘കരിങ്കാളി’. ‘കരിങ്കാളിയല്ലേ’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയരായ ഷൈജു അവറാനും കണ്ണന്‍ മംഗലത്തുമാണ് പത്ത് പാട്ടുകള്‍ ഉള്‍പ്പെടുന്ന സിനിമക്കായ് സംഗീതം പകരുന്നത്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗായകനും കരിങ്കാളി കലാകാരനുമായ മണികണ്ഠന്‍ പെരുമ്പടപ്പിനോപ്പം മാധവന്‍ ചട്ടിക്കല്‍ സെര്‍ബിയന്‍ താരങ്ങളായ മിലിക്ക മിസ്‌കോവിക്, തെയ ക്ലിന്‍കോവ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വാര്‍ത്താപ്രചരണം: പി.ശിവപ്രസാദ്