കപ്പേള ഉടന്‍ തന്നെ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാകും. സംവിധായകന്‍ മുസ്തഫ ഫേസ്ബുക്കിലൂടെ അറിയിച്ചതാണിത്. കോവിഡിനെ തുടര്‍ന്ന് 5 ദിവസത്തെ വിജയകരമായ ഓട്ടത്തിന് ശേഷം കപ്പേള തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു കഴിഞ്ഞാല്‍ വീണ്ടും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തിയേറ്ററുകള്‍ തുറക്കുന്നതില്‍ ഇപ്പോഴും ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, 190 ലധികം രാജ്യങ്ങളില്‍ കപ്പേള നെറ്റ്ഫ്‌ളിക്‌സ് വഴി ഓണ്‍ലൈനില്‍ വീണ്ടും റിലീസ് ചെയ്യുകയാണ്. നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒരു പോര്‍ട്ടലിലൂടെ ഒരു ഓണ്‍ലൈന്‍ റിലീസിന് അവസരം നല്‍കുന്നത് അംഗീകാരമാണെന്നും സംവിധായകന്‍ പറയുന്നു. അന്നബെന്‍,ശ്രീനാഥ്ഭാസി, റോഷന്‍ മാത്യു എന്നിവരാണ് കപ്പേളയിലെ പ്രധാന കഥാപാത്രങ്ങള്‍.
കപ്പേള ഉടന്‍ തന്നെ നെറ്റ്ഫ്‌ളിക്‌സില്‍
','' );
}
?>