സുശാന്ത് സിങിന്റെ മരണം ;താന്‍ ഉന്നയിച്ച വാദങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലഭിച്ച പത്മശ്രീ തിരികെ നല്‍കാമെന്ന് നടി കങ്കണ

നടന്‍ സുശാന്ത് സിങിന്റെ മരണത്തെ സംബന്ധിച്ച് താന്‍ ഉന്നയിച്ച വാദങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ തിരികെ നല്‍കാമെന്ന് നടി കങ്കണ.കേസില്‍ മൊഴി നല്‍കാന്‍ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ സ്‌റ്റേഷനില്‍ പോകാന്‍ സാധിച്ചില്ല.എന്നാല്‍ അതിന് ശേഷം പൊലീസില്‍ നിന്നും അറിയിപ്പുകളൊന്നും ലഭിച്ചിട്ടിലെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.

വിവാദ പ്രസ്താവനകള്‍ നടത്തി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല താനെന്നും പറയാനുള്ള കാര്യങ്ങള്‍ പൊതുവേദിയിലാണ് ഞാന്‍ പറഞ്ഞിട്ടുളളതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുശാന്തിന്റേത് ആത്മഹത്യയല്ല ,വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കങ്കണ ആരോപിച്ചിരുന്നു.