ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനാണെന്ന പ്രഖ്യാപനവുമായി നടി കങ്കണ റണൗട്ട്. കങ്കണയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തനു വെഡ്‌സ് മനു എന്ന ചിത്രത്തിന് പത്ത് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ നടി പ്രഖ്യാപിച്ചിരിക്കുന്നത്. കങ്കണയുടെ കരിയറില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു തനു വെഡ്‌സ് മനു.
ലോക സിനിമയില്‍ തന്നെക്കാള്‍ മികച്ച നടി മറ്റാരുമില്ലെന്ന പ്രസ്താവനയുമായി നേരത്തെയും കങ്കണ വന്നിരുന്നു.