
ആൾതാമസമില്ലാത്ത മണാലിയിലെ തന്റെ വീടിന് 1 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ വന്നത്തിനെതിരെ പ്രതികരിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടന്ന ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് കങ്കണ ഇക്കാര്യം തുറന്നുപറഞ്ഞത്.
“കുറെകാലമായി താനവിടെ താമസിച്ചിരുന്നില്ല. എങ്കിലും ഇങ്ങനെയൊരു ബിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല. ബിൽ വായിച്ച സമയത്തെ അവസ്ഥ ഓർത്ത് എനിക്ക് തന്നെ ലജ്ജ തോന്നി,” കങ്കണ പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തെയും പുരോഗതിയുടെ പാതയിലേക്ക് നയിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും, സംസ്ഥാനത്തെ ചില ‘ചെന്നായ്ക്കളുടെ’ നഖങ്ങളിൽ നിന്ന് മോചിപ്പിക്കണമെന്നും കങ്കണ കൂട്ടിച്ചേർത്തു.
നിലവിൽ സിനിമയിൽ കങ്കണ അത്ര സജീവമല്ല. എമർജൻസി എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്. അത് സംവിധാനം ചെയ്തതും കങ്കണ തന്നെയായിരുന്നു.