
ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ – മണിരത്നം ചിത്രമായ “തഗ് ലൈഫ്” ന്റെ പ്രമോഷൻ പരിപാടിയിൽ നടന്ന സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിവാദമായി മാറുന്നത്. വേദിയിൽ നടി തൃഷയെക്കുറിച്ചുള്ള കമൽ ഹാസന്റെ പരാമർശം ചിലർ ദ്വയാർത്ഥമായി വിശകലനം ചെയ്‌തതോടെയാണ് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക് വഴി തെളിച്ചത്. തൃഷയുടെ ഇഷ്ട ഭക്ഷണം എന്താണ് എന്ന ചോദ്യത്തിന്, “എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം കൂടുതൽ ഇഷ്ടം. അതിനെന്താണ് പറയുക എന്ന് അറിയില്ല” എന്ന് തൃഷ പറഞ്ഞു. ഇതിനുശേഷം കമൽ ഹാസൻ പറഞ്ഞു, “പഴംപൊരി ആണ് അതെന്ന് ഞാൻ കരുതുന്നു. അവർക്കു പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്.”
പ്രേക്ഷകരും തൃശയും സംഭവം ചിരിയോടെ സ്വീകരിച്ചെങ്കിലും കമലിന്റെ പരാമർശത്തിൽ ദ്വയാർത്ഥമുണ്ടെന്നും അതുവഴി തൃഷയെ അപമാനിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്. “ടോക്സിക് കമൽ” എന്ന ഹാഷ്ടാഗ് വരെ ട്രെൻഡായി.
അതേസമയം, കമൽ ഹാസന്റെ പരാമർശത്തിൽ ദ്വയാർത്ഥമോ, അപമാനമോ ഇല്ല എന്നും അതൊരു തമാശ മാത്രമായിരുന്നെന്നും പറഞ്ഞ് അദ്ദേഹത്തെ പിന്തുണക്കുന്നവരുമുണ്ട്.
ജൂൺ 5-ന് തിയേറ്ററുകളിൽ എത്തുന്ന “തഗ് ലൈഫ്”, 37 വർഷങ്ങൾക്കുശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അലി ഫസൽ, പങ്കജ് ത്രിപാഠി, അശോക് സെൽവൻ, സാന്യ മല്‍ഹോത്ര, ജിഷു സെൻഗുപ്ത, രോഹിത് ഷറഫ്, വൈയാപുരി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ മലയാളി താരം ജോജു ജോർജുവിനെ കുറിച്ചുള്ള കമൽഹാസന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.സിനിമയിൽ രണ്ട നടിമാരുണ്ടെങ്കിലും സിനിമയിലോ നേരിട്ടോ അവരെന്നോട് ഐ ലവ് യു എന്ന പറഞിഒട്ടില്ല. പക്ഷെ ജോജു മാത്രം എന്നും രാവിലെയും രാത്രിയും എന്നെ കണ്ടാൽ ഐ ലവ് യു പറയുമെന്നായിരുന്നു കമൽഹാസന്റെ വാക്കുകൾ. അതിനു അദ്ദേഹത്തിനെ കണ്ടാൽ ആർക്കാണ് ഐ ലവ് യു പറയാൻ തോന്നാതിരിക്കുക എന്നായിരുന്നു ജോജുവിന്റെ മറുപടി.
അതേ സമയം കമൽഹാസന്റെയും തൃഷയുടെയും രണ്ടാമത്തെ ഒരുമിച്ചുള്ള ചിത്രമാണ് തഗ് ലൈഫ്. ഇതിനു മുന്നേ 2015 ൽ തൂങ്കാവനം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചിട്ടുണ്ടായിരുന്നു. രാജേഷ് എം. സെൽവ സംവിധാനം ചെയ്ത് 2015 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് തൂങ്കാ വാനം .കമൽ ഹാസൻ , പ്രകാശ് രാജ് , തൃഷ കൃഷ്ണൻ , കിഷോർ , സമ്പത്ത് രാജ് , ഗുരു സോമസുന്ദരം , യുഗി സേതു , അമൻ അബ്ദുള്ള, ആശ ശരത് , മധു ശാലിനി , ജഗൻ എന്നിവരുൾപ്പെടെ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അഭിനയിചിട്ടുണ്ടായിരുന്നത്. തമിഴ് , തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിന് ചീകതി രാജ്യം ( ഇരുട്ടിന്റെ രാജ്യം ) എന്ന് പേരിട്ടു. രണ്ട് പതിപ്പുകളും നിർമ്മിച്ചത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ശ്രീ ഗോകുലം മൂവീസും ചേർന്നാണ്. ഈ ചിത്രം ഫ്രഞ്ച് ചിത്രമായ സ്ലീപ്‌ലെസ് നൈറ്റിന്റെ (2011)റീമേക്കാണ്. തൂങ്കാ വാനം 2015 നവംബർ 10 ന് ദീപാവലിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്തു , തെലുങ്ക് പതിപ്പ് ചീകതി രാജ്യം 2015 നവംബർ 20 ന് പുറത്തിറങ്ങി . ചിത്രത്തിന് നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ ലഭിച്ചു. തൃഷയുടെ 50-ാമത്തെ ചിത്രമായിരുന്നത്,