‘റ്റൂ ബാഡ്…വി വില്‍ മിസ് യു കമല!’ എന്നഅമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ് കണ്ട് അജു വര്‍ഗീസും ട്രംപും തമ്മിലെന്ത് ബന്ധമെന്ന് മലയാളി പ്രേക്ഷകര്‍ ചിന്തിച്ചിട്ടുണ്ടാകും. അജുവിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ കമല സിനിമയെ ഉദ്ദേശിച്ചാണോ ഈ ട്വീറ്റ് എന്ന ട്രോളന്‍മാര്‍ സംശയിക്കുമ്പോഴേയ്ക്ക് സംഗതി എടുത്ത് അജു പോസ്റ്റ് ചെയ്തു.അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്‍മാറിയതുമായി ബന്ധപ്പെട്ട ട്രംപിന്റെ ട്വീറ്റ് ആണ് അജു സിനിമയുടെ പ്രചരണത്തിലേക്ക് വഴി തിരിച്ചത്.
പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് കമല ഹാരിസ് അറിയിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഇവരെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്രംപിെന്റ പരിഹാസത്തിന്? കമല ഹാരിസ് അതേനാണയത്തില്‍ തന്നെ മറുപടി നല്‍കി. ‘വിഷമിക്കേണ്ടതില്ല പ്രസിഡന്റ്. നിങ്ങളുടെ വിചാരണക്ക്? നേരില്‍ കാണാം’ എന്നായിരുന്നു കമലയുടെ ട്വീറ്റ്. സംഗതി ഏതായാലും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്.