കോവിഡ് വ്യാപനം: സൗബിന്‍ ഷാഹിറിന്റെ ‘കള്ളന്‍ ഡിസൂസ’ റിലീസ് മാറ്റി

','

' ); } ?>

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രം ‘കള്ളന്‍ ഡിസൂസ’ റിലീസ് തിയതി നീട്ടി. 2022 ജനുവരി 21ന് റിലീസ് ചെയ്യാന്‍ കരുതിയിരുന്ന സിനിമയാണ് ‘കള്ളന്‍ ഡിസൂസ’. നവാഗതനായ ജിത്തു കെ ജയന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

റിലീസ് മാറ്റിവച്ചുകൊണ്ടുള്ള കുറിപ്പ്,

‘കോവിഡ് സാഹചര്യങ്ങള്‍ അതി രൂക്ഷമായതിനാലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട സ്ഥിതിയുണ്ടായതിനാലും എല്ലാവരും കാത്തിരുന്ന കള്ളന്‍ ഡിസൂസ സിനിമയുടെ റീലീസ് മാറ്റിവയ്ക്കുകയാണ്. കോ വിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുന്ന ഈ സമയം ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വന്നാല്‍ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതില്‍ ഹൃദയം തൊട്ട് ക്ഷമ പറയുന്നു.’

നഗരത്തില്‍ ചെറുകിട മോഷണങ്ങള്‍ നടത്തിപ്പോരുന്ന രണ്ടു കള്ളന്മാരുടേയും അവര്‍ക്കിടയിലേക്ക് എത്തപ്പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും കഥ തികച്ചും രകരമായി അവതരിപ്പിക്കുന്ന കള്ളന്‍ ഡിസൂസ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കള്‍ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളാണ്. ഡിസൂസ, ഗംഗാധരന്‍ എന്നിവരാണ് കള്ളന്മാര്‍. ഒന്നിച്ചാണ് ഇവരുടെ .പ്രവൃര്‍ത്തനങ്ങള്‍ ഒരു മോഷണത്തിനിടയില്‍ ഡിസൂസ രക്ഷ പെട്ടെത്തിയത് നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ.മനോജിന്റെ വീട്ടിലാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അകപ്പെട്ട കള്ളന്റെ ജീവിതത്തില്‍ പിന്നീട് അരങ്ങേ റുന്ന. സംഭവങ്ങളാണ് അത്യന്തം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.