കേരളത്തിൽ രണ്ടാംവാരം 350 തിയറ്ററുകളിൽ കൽക്കി 2898 എഡി  പ്രദർശനം, ‘ ആദ്യവാര ബോക്സ് ഓഫീസ് കളക്ഷൻ 800 കോടി…

','

' ); } ?>

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ രണ്ടാംവാരത്തിലേക്ക് കടക്കുന്നു. ആദ്യവാരത്തിൽ 800 കോടി ബോക്സ് ഓഫീസ് കളക്ഷൻ കരസ്ഥമാക്കിയ ചിത്രം കേരളത്തിൽ നിന്നും മാത്രമായ് നേടിയത് 20 കോടിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രം 350 തിയറ്ററുകളിലായാണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ഗംഭീര റെസ്പോൺസാണ് ചിത്രത്തിന് ലഭിക്കുന്നത്. കിടിലൻ സൗണ്ട് ട്രാക്കും തീ പാറുന്ന ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി ദൃശ്യാവിഷ്കരിച്ച ചിത്രം സമാനതകളില്ലാത്ത തിയറ്റർ എക്സ്പീരിയൻസാണ് സമ്മാനിക്കുന്നത്. സിനിമ നിരൂപകർ ഉൾപ്പെടെ സിനിമ കണ്ട ഒരോ പ്രേക്ഷകനും മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. 2024 ജൂൺ 27നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്.

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ ‘സുമതി’യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്കിൻ’നെ കമൽ ഹാസനും ‘ക്യാപ്റ്റൻ’നെ ദുൽഖർ സൽമാനും ‘റോക്സി’യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആർഒ: ശബരി.