“എന്തുകൊണ്ടാണ് മണിയെ മറന്നു പോകുന്നത്, പലവട്ടം ഞാൻ ഓർമ്മിപ്പിച്ചു”; വിനയൻ

','

' ); } ?>

നടൻ കലാഭവൻ മണിക്ക് അര്‍ഹമായ ആദരവ് ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി സംവിധായകൻ വിനയൻ. മണിയുടെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയില്‍ തരിശുഭൂമിയായി കിടക്കുകയാണെന്നും, എന്തുകൊണ്ടാണ് മണിയെ മറന്നു പോകുന്നതെന്നും വിനയൻ ചോദിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം. പക്ഷെ മലയാളിയെ സംബന്ധിച്ച് മണിയ്ക്ക് മരണം സംഭവിച്ചിട്ടില്ല. സിനിമകളിലൂടേയും പാട്ടുകളിലൂടേയും മലയാളി ഇപ്പോഴും നമുക്കൊപ്പമുണ്ട്. അതേസമയം മണിയ്ക്ക് അര്‍ഹമായ ആദരവ് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ വിനായകന്‍ പറയുന്നത്.

”കലാഭവന്‍ മണി ഓര്‍മ്മയായിട്ട് പത്തു വര്‍ഷം. മലയാളത്തിന് അഭിമാനമായ മനുഷ്യ സ്‌നേഹിയായ ആ കലാകാരന്റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയില്‍ തരിശു ഭൂമിയായി കിടക്കുന്നു. എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവന്‍ മണിയെ മറന്നു പോകുന്നു. ഓര്‍മ്മപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാന്‍ എഴുതുകയും ബഹു സാംസ്‌കാരിക മന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.” വിനയൻ കുറിച്ചു

”ജീവിച്ചിരിക്കുന്ന പല സാംസ്‌കാരിക നായകരും പരിഗണനയ്ക്കായി സര്‍ക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നത് നമ്മള്‍ കണ്ടു. പക്ഷേ മണി മരിച്ചു പോയില്ലേ. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.” വിനയന്‍ കൂട്ടിച്ചേർത്തു.

നേരത്തേയും മണിയുടെ സ്മാരകം പൂര്‍ത്തിയാകാതെ തുടരുന്നതിനെതിരെ വിനയന്‍ രംഗത്തെത്തിയിരുന്നു.