‘കള’ ആമസോണിലൂടെ എത്തുമെന്ന് ടൊവിനോ

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തിയ ചിത്രം കള ഒടിടി റിലീസിനൊരുങ്ങുന്നു.ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുന്നത്.ടൊവിനോ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്.

കള ഉടന്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നു. തമിഴിലും മലയാളത്തിലും എന്നാണ് ടൊവിനോ തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ ഫാന്റസി ഗണത്തിലുള്ള ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്ത ചിത്രമാണ് കള.തീയറ്ററുകളില്‍ മികച്ച നിരൂപക പ്രശംസയാണ് കള നേടിയെടുത്തത്.മാര്‍ച്ചിലായിരുന്നു കളയുടെ തീയറ്റര്‍ റിലീസ്. യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു.

ചിത്രത്തിലുടെ ഒരു മുതുമുഖത്തെയാണ് കള സമ്മാനിച്ചത്.സുമേഷ് മൂര്‍ എന്ന നടന്റെ അഭിനയ മികവും സിനിമ പ്രേക്ഷയകന് സമ്മാനിക്കുന്നുണ്ട്.മൂര്‍ ആണ് ഞങ്ങളുടെ നായകന്‍ എന്ന് ടൊവിനോ പറഞ്ഞിരുന്നും.

അതേസമയം മിന്നല്‍ മുരളിയാണ് അണിയറയിൽ ഒരുങ്ങുന്ന ടൊവീനോ ചിത്രം.മറ്റൊരു ചിത്രം.ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയുന്ന ചിത്രമാണിത്. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം എത്തുക.ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വര്‍ഗീസ്, ബൈജു,ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദനാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.ടൊവിനോയും അന്നാ ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.