വക്കീല്‍ വേഷത്തില്‍ ആസിഫ്.. ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ആദ്യ ട്രെയ്‌ലര്‍ കാണാം..

ആസിഫ് അലി തന്റെ വ്യത്യസ്ത വേഷവുമായെത്തുന്ന ചിത്രം ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആസിഫ് അലി തന്നെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്.

‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ജിസ് ജോയ് ചിത്രത്തിന് ശേഷം ആസിഫ് തന്റെ ആദ്യ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കക്ഷി അമ്മിണിപ്പിള്ള ‘. നവാഗതനായ ദിന്‍ജിത്ത് അയ്യന്തനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തലശ്ശേരിയില്‍ വെച്ച് നടക്കുന്ന രസകരമായ ഒരു കോടതി സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. അഡ്വക്കറ്റ് പ്രതീപന്‍ മഞ്‌ജോടി എന്ന കഥാപാത്രമായാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. ഒപ്പം വിജയരാഘവന്‍, ബാസില്‍ ജോസഫ്, അഹമ്മദ് സിദ്ദിഖ്, മാമുക്കോയ, നിര്‍മ്മല്‍ പാലാഴി, അശ്വതി മനോഹരന്‍, സരയൂ മോഹന്‍, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മിക്കുന്ന സിനിമ ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

ട്രെയ്‌ലര്‍ കാണാം..