
കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന ‘മൊസഗല്ലുവിന്റെ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.അനു&അര്‍ജുന്‍ എന്നാണ് തമിഴിലും കന്നടയിലും ഹിന്ദിയിലും ചിത്രത്തിന്റെ പേര്. അര്‍ജുന്‍ ആന്റ് അനു എന്ന പേരിലാണ് മലയാളത്തില്‍ ചിത്രമെത്തുന്നത്. കാജല്‍ അഗര്‍വാളും പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിലുള്ളത്. വിഷ്ണു മാഞ്ചു നായകനാകുന്ന ആദ്യ ചിത്രമാണ് മൊസഗല്ലു.
അമേരിക്കന്‍ സംവിധായകന്‍ ജെഫ്രി ചിന്‍ ഒരുക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന കുപ്രസിദ്ധ ഐടി തട്ടിപ്പിനെ കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.
കാജല്‍ അഗര്‍വാളും വിഷ്ണുവും തട്ടിപ്പുകാരമായെത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായാണ് സുനില്‍ ഷെട്ടിയെത്തുന്നത്. വിഷ്ണു തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആക്ഷന്‍ പാക്കഡ് ആയ ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചനകള്‍. പാന്‍ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തുന്നത്.