വിക്രമിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കദരം കൊണ്ടാന്‍’ ടീസര്‍ ഇറങ്ങി

','

' ); } ?>

കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിച്ച് വിക്രം നായകനാവുന്ന ചിത്രം ‘കദരം കൊണ്ടാന്റെ’ ടീസര്‍ പുറത്തെത്തി. കമല്‍ഹാസന്‍ നായകനായ തൂങ്കാവനം സംവിധാനം ചെയ്ത രാജേഷ് എം സെല്‍വയാണ് ചിത്രം ഒരുക്കുന്നത്. കമലിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു മുമ്പ് രാജേഷ്. മലേഷ്യന്‍ അധോലോകം പശ്ചാത്തലമാവുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജിബ്രാനാണ് സംഗീതം. ശ്രീനിവാസ് ആര്‍ ആണ് ഛായാഗ്രഹണം.