‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ‘കടകന്‍’. ബോധി, എസ് കെ മമ്പാട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം നിലമ്പൂരിന്റെ പശ്ചാത്തലത്തില്‍ ചാലിയാറിന്റെ കഥയാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തോട്ടം സ്ഥിതി ചെയ്യുന്ന ഇടം എന്നര്‍ത്ഥത്തില്‍ പ്രശസ്തമായ സ്ഥലമാണ് നിലമ്പൂര്‍. തേക്കിന് പുറമെ മണല്‍, സ്വര്‍ണ്ണം എന്നീ വ്യവസായങ്ങളിലും നിലമ്പൂര്‍ മുന്‍പന്തിയിലാണ്. മണല്‍വാരലും സ്വര്‍ണ്ണം അരിച്ചെടുക്കലും നിയമവിരുദ്ധമായതോടെ നിലമ്പൂര്‍ പൊലീസിന്റെ കോട്ടയായ് മാറി.
‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. പണ്ട് വീടുകളും ബില്ഡിങ്ങുകളുമൊക്കെ മണല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്. അതിന്റെതായ ദൃഢതയും ബദ്രതയും അവക്കുണ്ടായിരുന്നു. മണല്‍വാരല്‍ നിരോധിച്ചതോടെ പാറപ്പൊടി ഉപയോഗിച്ചായ് പിന്നീട് നിര്‍മ്മാണം. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടംതട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് മണല്‍വാരല്‍ നിരോധിച്ചതെങ്കില്‍ പാറപ്പൊട്ടിക്കുന്നതും പ്രകൃതിയെ മോശമായി ബാധിക്കില്ലെ?.
മലബാറിനെയും ചാലിയാറിനെയും അറിഞ്ഞവര്‍ക്ക് ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു സിനിമയായിരിക്കും ‘കടകന്‍’. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചില്‍. മികച്ച ദൃശ്യാവിഷ്ക്കാരത്തോടും ,കിടിലന്‍ സൗണ്ട് ട്രാക്കോടും മാസ്സ് ആക്ഷന്‍ രംഗങ്ങളോടും കൂടി എത്തുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. മാര്‍ച്ച് 1ന് തിയറ്ററുകളിലെത്തുന്ന ഈ ഫാമിലി എന്റര്‍ടൈനര്‍ ഖലീലാണ് നിര്‍മ്മിക്കുന്നത്. ഹക്കീം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന് ആര് ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗോപി സുന്ദറിന്റെതാണ് സംഗീതം.
ചിത്രത്തിന്റെ ട്രെയിലറും ‘ചൗട്ടും കുത്തും’, ‘അജപ്പമട’ എന്നീ ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഫോള്‍ക്ക്ഗ്രാഫറുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന്, ഫോള്‍ക്ക്ഗ്രാഫറും സംഘവും ചേര്‍ന്ന് ആലപിച്ച ആദ്യ ഗാനം ‘ചൗട്ടും കുത്തും’ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രണ്ടാമത്തെ ഗാനം ‘അജപ്പമട’ ഹനാന് ഷാ, സല്മാന് എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഗാനം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ട്രെയിലര്‍ വണ്‍ മില്യണ്‍ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെന്‍ഡിങ്ങിലാണ്.
ഛായാഗ്രഹണം: ജാസിന് ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്ണ, ആക്ഷന്‍: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസുദ് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്, അനഘ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്, പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്പൂര്‍, വി.എഫ്.എക്സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ വി