വിജയ് സേതുപതിയ്‌ക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. പി.കെ വീരുമാണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ.ജെ.ആര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം. സംഗീതമൊരുക്കുന്നത് ജിബ്രാനാണ്. ‘റമ്മി’, ‘പന്നയ്യരും പത്മിനിയും’, ‘ധര്‍മ്മ ദുരൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയും ഐശ്വര്യ രാജേഷും കാ പെ രണസിങ്കത്തിലൂടെ നാലാം തവണയും സ്‌ക്രീന്‍ പങ്കിടുകയാണ്. ചിത്രത്തിന്റെ ടീസര്‍ നാളെ രാവിലെ 11ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. രണസിംഗം’ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് വാര്‍ത്ത. രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രകനി, പൂ റാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.