
‘മായക്കൊട്ടാരം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ കെ.എന്‍ ബൈജു.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.അതിന് പിന്നാലെയാണ്സിനിമ ചര്‍ച്ചാ വിഷയമാകുന്നത്.റിയാസ് ഖാനാണ് ചിത്രത്തിലെ നായകന്‍.സുരേഷ് കോടാലിപ്പറമ്പലില്‍ എന്ന ചാരിറ്റി പ്രവര്‍ത്തകനായാണ് റിയാസ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്.എന്നാല്‍ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ അപമാനിക്കുക എന്നതാണ് സിനിമ ലക്ഷ്യമിടുന്നത് എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.ഈ സാഹചര്യത്തിലാണ് സംവിധായകന്‍ പ്രതികരണമുവായി രംഗത്തുവന്നത്.
താന്‍ പ്രത്യേക വ്യക്തിയെ ഉന്നം വെച്ച് ഒന്നും ചെയ്തിട്ടിലെന്നും,എന്റെ സിനിമയിലെ ഒരു കഥാപാത്രമാണ് സുരേഷ് കോടാലിപ്പറമ്പന്‍. അദ്ദേഹം ചാരിറ്റിയുമായി നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.അല്ലാതെ ഒരു വ്യക്തിയെ ട്രോളുക, മനസ്സു വിഷമിപ്പിക്കുക എന്ന ഉദ്ദേശമൊന്നും എനിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ഞാനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേയെന്നും സംവിധായകന്‍ ചോദിച്ചു.ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
കെ.എന്‍ ബൈജു സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രം
ദേവ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.