
മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് നടി മീനാക്ഷി അനൂപ് നടത്തിയ പ്രതികരണത്തെ പ്രശംസിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജ. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു ശൈലജയുടെ പ്രതികരണം. ‘പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.’ കെ.കെ. ശൈലജ കുറിച്ചു.
‘മത മതിലുകൾക്കപ്പുറമാണ്. മതനിരപേക്ഷത. ചോദ്യം: നമ്മുടെ നാട്ടിൽ മതനിരപേക്ഷതയെന്നത് പൂർണ്ണമായ അർഥത്തിൽ സാദ്ധ്യമാണോ. വളരെ വലിയ അർഥതലങ്ങളുള്ള വിഷയമാണ് എൻ്റെ അറിവിൻ്റെ പരിമിതിയിൽ, ചെറിയ വാചകങ്ങളിൽ ഉത്തരം. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെൻ്റെ ‘മതം”, എന്നായിരുന്നു മീനാക്ഷിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
കുറിപ്പിനെ പ്രശംസിച്ച് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ച നടക്കുന്നുണ്ട്. കുറിപ്പിൻ്റെ പേരിൽ നടിക്ക് ഏറെ വിമർശനവും ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട്. കുറിപ്പിനെ എതിർക്കുന്ന ഒരുവിഭാഗം രൂക്ഷമായ ഭാഷയിലാണ് നടിയുടെ വാക്കുകളോട് പ്രതികരിക്കുന്നത്.