ജ്യോതികയുടെ സഹോദരനായി കാര്‍ത്തി..ജീത്തു ജോസഫ് ചിത്രം ആരംഭിച്ചു

','

' ); } ?>

കാര്‍ത്തിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ആരംഭിച്ചു. സിനിമയുടെ പൂജാ ചിത്രങ്ങള്‍ ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തിയുടെ സഹോദരിയായിട്ടാണ് ജ്യോതിക വേഷമിടുന്നത്. സത്യരാജാണ് ഇരുവരുടെയും പിതാവായി ചിത്രത്തില്‍ അഭിനയിക്കുന്നത്. വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഒക്ടോബര്‍ മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

ജ്യോതികയോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും കാര്‍ത്തി അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരം വ്യക്തമാക്കിയത്. 2 ഡി എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ജ്യോതിക ഇപ്പോള്‍ അഭിനയിച്ച്‌കൊണ്ടിരിക്കുന്നത്. രേവതിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കാളിദാസ് ജയറാം നായകനായ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ആണ് ജീത്തു ജോസഫിന്റെ അവസാന ചിത്രം. ഇമ്രാന്‍ ഹാഷ്മിയെ നായകനാക്കി ഒരു ബോളിവുഡ് ചിത്രവും ജീത്തു ഒരുക്കുന്നുണ്ട്.