
കണ്ണേറ് തട്ടിയാണ് തനിക്ക് പനി ബാധിച്ചതെന്ന് നടി ജ്യോതി കൃഷ്ണ. “ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ കുട്ടിക്ക്,” എന്നു തുടങ്ങുന്ന വീഡിയോ തന്റെ സമൂഹ മാധ്യമങ്ങളിൽ തരാം പങ്കു വെച്ചിട്ടുണ്ട്. ദുബായിൽ നടന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിൽ അവതാരകയായതിനു ശേഷമാണ് തനിക്ക് കണ്ണേറ് തട്ടിയതെന്നാണ് ജ്യോതി പറയുന്നത്. കറുത്ത വസ്ത്രത്തിൽ സുന്ദരിയായി കോൺക്ലേവിൽ അവതാരകയായി പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അങ്ങനെ പനി വന്ന ചരിത്രമുണ്ടെന്നാണ് ചിലരുടെ കമന്റ്. കറുത്ത ഡ്രസ് ഇട്ടിട്ടും കണ്ണേറ് തട്ടിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അത്ര ശക്തിയുള്ള ദുഷ്ട കണ്ണായിരുന്നു എന്നായിരുന്നു നടിയുടെ മറുപടി. ശ്രദ്ധിക്കണ്ടേ അമ്പാനേ എന്ന് മുന്നറിയിപ്പ് കൊടുക്കുന്നവരെയും കമന്റ് ബോക്സില്‍ കാണാം.
ദുബായിൽ വച്ച് നടന്ന 2025ലെ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവില്‍ ആങ്കറാകാന്‍ സാധിച്ചതിലെ സന്തോഷം നടി നേരത്തെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നു. കെ.കെ. ശൈലജ എംഎല്‍എ, രമേഷ് പിഷാരടി, ബഹുമാന്യരായ ദുബായ് ഭരണകുടുംബത്തിലെ അംഗങ്ങൾ എന്നിവർക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചത് അംഗീകാരമാണെന്നാണ് നടി സമൂഹമാധ്യമത്തില്‍ കുറിച്ചത്.