സംവിധായകനില്‍ നിന്ന് നിര്‍മ്മാതാവകാന്‍ ഒരുങ്ങി ജൂഡ് ആന്റണി ജോസഫ്. നിധീഷ് സഹദേവ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജൂഡ് നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് ആണ് ചിത്രത്തിലെ നായകന്‍. ഫേസ്ബുക് പോസ്റ്റ് വഴിയാണ് താന്‍ നിര്‍മ്മാതാവാകാന്‍ പോകുന്ന വിവരം ജൂഡ് അറിയിച്ചത്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ.സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി..പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. Yes I am producing a film .എന്റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :))
കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും. അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ കോ പ്രൊഡ്യൂസര്‍. പ്രവീണ്‍ ചേട്ടന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എന്റെ വേറൊരു ചേട്ടന്‍.. അനില്‍ മാത്യു എന്ന ചങ്ക് പറിച്ചു തരുന്ന കണ്ട്രോളര്‍. ഇവരെല്ലാം കൂടെയുണ്ട്.
പക്ഷെ. ആന്റണി വര്‍ഗീസ് എന്ന നടന്‍, അതിലുപരി എന്റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിംപിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍.. എന്റെ ഗുരുക്കള്‍ ദീപുവേട്ടന്‍, വിനീത് ബ്രോ, അനൂപേട്ടന്‍, അപ്പു, ദിലീപേട്ടന്‍, പ്രിയ, ആല്‍വിന്‍ ചേട്ടന്‍, മേത്ത സര്‍, ആന്റോ ചേട്ടന്‍ ശാന്ത ചേച്ചി. .my family, relatives n friends.. I need ur prayers and blessings.