
‘സ്റ്റാര്‍ ‘ എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങള്‍ പാലിച്ചു കൊണ്ട് എറണാകുളത്തു ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിച്ചു ഡൊമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റാര്‍’. ജോജു ജോര്‍ജും ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.തിരക്കഥ ഒരുക്കിയത് സുവിന്‍ സോമശേഖരന്‍. ക്യാമറ തരുണ്‍ ഭാസ്‌ക്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാദുഷ.
